ശാസ്ത്ര ക്ലാസ്സ് മൂന്നാം ദിനം ; 'നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു


മയ്യിൽ: -
കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തുന്ന തളിപ്പറമ്പ് താലൂക്ക് ശാസ്ത്ര ക്ലാസ്സിൻ്റെ മൂന്നാം ദിന പരിപാടി, മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ ഓൺലൈനായി നടന്നു. നാം ജീവിക്കുന്ന കാലം എന്ന വിഷയത്തിൽ കെ.പി പ്രദീപ് കുമാർ (എ.ഇ.ഒ കണ്ണൂർ നോർത്ത് ) ക്ലാസ്സെടുത്തു.

മൂലധന താൽപ്പര്യങ്ങളും യാഥാസ്ഥിതിക വിശ്വാസങ്ങളും നവലിബറൽ കാലഘട്ടത്തിൽ മനുഷ്യനെ നയിക്കുന്നത് സർവനാശത്തിലേക്കാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ അറിവിലും മാനവികതയിലും ഊന്നിയസംഘടിത മുന്നേറ്റങ്ങൾ ലോകത്ത് അനിവാര്യമായിരിക്കുന്നു. ഇതിൻ്റെ സൂചനകൾ ലോകത്ത് കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറി പി.കെ ഗോപാല കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുകന്ദൻ വി, സുരേന്ദ്രൻ മംഗലശ്ശേരി, പി.കെ അരവിന്ദൻ ,ടി.കെ മുരളീധരൻ, കെ.സി പത്മനാഭൻ എന്നിവർ സംസാരിച്ചു.പി.കെ പ്രഭാകരൻ (സെക്രട്ടറി സി.ആർ.സി) സ്വാഗതവും കെ.മോഹനൻ (കൺവീനർ, വയോജനവേദി, സി ആർ സി ) നന്ദിയും പറഞ്ഞു.

Previous Post Next Post