കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തിന് തുടക്കമായി.രാവിലെ പി.പി കുഞ്ഞിരാമൻ പതാക ഉയർത്തിയതോടു കൂടിയാണ് സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമായത്.
സ്വാഗത സംഘം ചെയർമാൻ എം.ദാമോദരൻ സ്വാഗതം പറഞ്ഞു.കെ.രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീധരൻ സംഘമിത്ര ,എ.കൃഷ്ണൻ ,ദീപ പ്രശാന്ത് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.സത്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന പ്രമേയവും സമ്മേളനത്തിൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
പുതിയ ലോക്കൽ സെക്രട്ടറിയായി കെ.രാമകൃഷ്ണൻ മാസ്റ്ററെ തിരഞ്ഞെടുത്തു.