നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണം നൽകി


പരിയാരം : -
നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ  പരമേശ്വരൻ നമ്പൂതിരി, ശംഭു നമ്പൂതിരി എന്നിവർക്ക്  അതിയടം അയ്യപ്പൻകാവിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഭക്തജനങ്ങൾ ഇരുവരെയും ക്ഷേത്രത്തിലേക്കാനയിച്ചു.

ചിറക്കൽ കോവിലകം സി.കെ.വലിയവർമ്മ വലിയരാജ ദീപം ജ്വലനം നടത്തി.

സ്വീകരണ സമ്മേളനം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. മേൽശാന്തി മാർക്ക്  ഉപഹാരം നൽകി ആദരിച്ചു. 

എം.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.   മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി.ഉണ്ണികൃഷ്ണൻ, പപ്പിനിശ്ശേരി ഇല്ലത്ത് ശിവദാസൻ നമ്പൂതിരി, വി.വി.വിജയൻ, സി.ടി.ദാമോദരൻ എന്നിവർ സംസാരിച്ചു.



 

Previous Post Next Post