പള്ളിപ്പറമ്പ്:- കൊളച്ചേരി എപി സ്റ്റോർ ശിഹാബ് തങ്ങൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വി.കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് സലാം കമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ കമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. മുത്തലിബ് ഹുദവി എ.പി സ്റ്റോർ ദുആ മജ്‌ലിസിന് നേതൃത്വം നൽകി. വായനശാല പ്രസിഡൻ്റ് ഒ.കെ റഷീദ്, വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുൽ ഷുക്കൂർ, എം.കെ അബ്ദുറഹ്മാൻ, കരിയിൽ യൂസഫ്, ലത്തീഫ് സി.കെ സംസാരിച്ചു. അബ്ദു പി.പി സ്വാഗതവും ജുബൈർ സി.കെ നന്ദിയും പറഞ്ഞു.