ചെക്കിക്കുളത്ത് സ്കൂളിന്റെ മതിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിഞ്ഞു വീണ് വൻ നാശനഷ്ടം



ചെക്കിക്കുളം :- ചെക്കിക്കുളത്ത് സ്കൂളിന്റെ മതിൽ ഇടിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വീണ് പറമ്പിലെ മരങ്ങൾക്ക് നാശനഷ്ടം. ചെക്കിക്കുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഗ്രൗണ്ടിന് സമീപമുള്ള വലിയ മതിലാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. 

ചെക്കിക്കുളത്തെ വിജയ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കാണ് മതിൽ ഇടിഞ്ഞു വീണത്. കല്ലുകളും മണ്ണും പറമ്പിലേക്ക് വീണതോടെ മാവ്, തെങ്ങ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങൾക്കും മറ്റുമാണ് നാശനഷ്ടമുണ്ടായത്. പല മരങ്ങളും മണ്ണ് മൂടിയും ഒടിഞ്ഞും നശിച്ച നിലയിലാണുള്ളത്. അപകടത്തെ തുടർന്ന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് സ്ഥലം ഉടമ പറഞ്ഞു.





Previous Post Next Post