ചേലേരി :- ലോകകപ്പ് ആവേശത്തിനിടയിലും ബാലവേലക്കെതിരെ ബോധവൽക്കരണവുമായി സ്കൂൾ വിദ്യാർത്ഥികൾ. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചേലേരി എ.യു.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളാണ് ബാലവേലയ്ക്കെതിരെ ചുവപ്പ് കാർഡുകളുമായി സ്കൂൾ മുറ്റത്ത് ഒത്തുകൂടിയത്.
വിദ്യാഭ്യാസമെന്നത് ഓരോ കുട്ടിയുടെയും അവകാശമാണെന്നും കുട്ടികളെ തൊഴിലിനായി ചൂഷണം ചെയ്യുന്നവർക്കെതിരെ ഓരോരുത്തരും തങ്ങളാലാവും വിധം ഇടപെടണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്കൂൾ പ്രധാനാധ്യാപിക എ.അജിത ടീച്ചർ പറഞ്ഞു. പി.വി ശ്രീകല ടീച്ചർ ബോധവൽക്കരണ സന്ദേശം നൽകി.
