'മൺസൂൺ മത്സ്യ സമൃദ്ധി' പദ്ധതിയുടെ വിളവെടുപ്പ് മുല്ലക്കൊടിയിൽ ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു


മയ്യിൽ :- ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായ മൺസൂൺ മത്സ്യ സമൃദ്ധി എന്ന വിളവെടുപ്പ് പരിപാടി മയ്യിൽ മുല്ലക്കൊടിയിലെ കർഷകനായ കെ.കെ അശോകന്റെ ഫാമിൽ നടന്നു. തളിപ്പറമ്പ് ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ സി.സി അധ്യക്ഷത വഹിച്ചു. 

ജനകീയ മത്സ്യകൃഷി പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്റർ കെ.പി ദീപ പദ്ധതി വിശദീകരണം നടത്തി. കർഷകൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. വാർഡ് മെമ്പർ ജിനീഷ് ആശംസയർപ്പിച്ച് സംസാരിച്ചു. അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് സ്വാഗതവും ഫിഷറീസ് ഓഫീസർ അലീന നന്ദിയും പറഞ്ഞു.



Previous Post Next Post