കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ സ്വദേശിയായ കെ സുരേഷ് കുമാറിനെ (48) കാണാനില്ലെന്ന് പരാതി. ചട്ടുകപ്പാറ കണ്ടമ്പേത്ത് ഹൗസിൽ താമസിക്കുന്ന ഇദ്ദേഹത്തെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ മയ്യിൽ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതരും ബന്ധുക്കളും അഭ്യർത്ഥിച്ചു. മയ്യിൽ പോലീസ് സ്റ്റേഷൻ: 94979 80888. ബന്ധുക്കളുടെ ഫോൺ നമ്പറുകൾ: 78999 65623, 80869 95623.
