രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു


ആലപ്പുഴ :- രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിയായ ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്. ​ആലപ്പുഴ മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post