കമ്പിൽ :- വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, AICC ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം ഇന്ന് ജൂലൈ 22 ബുധനാഴ്ച നടക്കും.
വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ സഹകരണ സംഘം ഡയറക്ടർമാർ, പഞ്ചായത്ത് മെമ്പർമാർ, മറ്റ് പാർട്ടി പ്രവർത്തകരും നേതാക്കളും പങ്കെടുക്കും.
