തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു


പരിയാരം :- തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് കടൽ കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ മരിച്ചത്.

ആഗസ്ത് 28 ന് 11 മണിയോടെയാണ് തളിപ്പറമ്പ് അടിക്കും പാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിന് ഇടയിൽ കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്. ആത്മരക്ഷാർത്ഥം അടുത്ത വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച എങ്കിലും കടന്നലുകൾ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു.

Previous Post Next Post