കണ്ണാടിപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.45 ഓടെയായിരുന്നു അപകടമുണ്ടായത്. കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെയും അസ്മ ബീവിയുടെയും മകനാണ്.

സഹോദരങ്ങൾ : അഫ്സൽ, അമീന (ഇരുവരും വിദ്യാർത്ഥികൾ)

മൃതദേഹം നാളെ ജൂലൈ. 23 വ്യാഴാഴ്ച നാറാത്ത് മന്നയിൽ കബറടക്കും.

Previous Post Next Post