കണ്ണൂർ :- ജില്ലാ ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ജി ഡി മാസ്റ്ററുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം കുറ്റിയാട്ടൂർ സ്വദേശി കെ പത്മനാഭൻ മാസ്റ്റർക്ക് ലഭിച്ചു.
അന്നൂർ വേമ്പു സ്മാരക ലൈബ്രറിയും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 15,000 രൂപ മുഖവിലയുള്ള പുസ്തകവും പ്രശസ്തി പത്രവും മൊമന്റോയുമാണ് പുരസ്കാരം. ഒക്ടോബർ 21 ന് അന്നൂർ വേമ്പു സ്മാരക ലൈബ്രറിയിൽ നടക്കുന്ന ജി ഡി മാസ്റ്റർ അനുസ്മരണ പരിപാടിയിൽ പുരസ്കാരം കൈമാറും.