മയ്യിൽ : - രൂക്ഷമായ മഴക്കെടുതിയിൽ മയ്യിൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മുല്ലക്കൊടി ബോട്ട് കടവ് ഭാഗത്ത് ആറു മീറ്ററോളം വീതിയിൽ മരങ്ങൾ ഉൾപ്പെടെ പുഴയിലേക്ക് ഇടിഞ്ഞ് താണു. മുല്ലക്കൊടി ആയാർ മുനമ്പ് തീരദേശ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലമാണ് ഇടിഞ്ഞ് താഴ്ന്നത്. പി പി രാമുണി യുടെ സ്ഥലവും കെ വി മാധവിയുടെ വീടിനോട് ചേർന്ന് സ്ഥലവുമാണ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ അടി ഉറവ കാണപ്പെട്ടിട്ടുണ്ട് .
ആയാർ മുനമ്പ് മുതൽ മുല്ലക്കൊടി പാലത്തിനടുത്ത് കല്ല് കെട്ടി സംരക്ഷിക്കാത്ത കര ഭാഗങ്ങളിൽ എല്ലാ വർഷവും ഇത് പോലെ രൂക്ഷമായ കരയിടിച്ചൽ പല ഭാഗങ്ങളിലും ഉണ്ടാവുന്നുണ്ട്. ആറു വർഷത്തിനുള്ളിൽ രണ്ട് വരി തെങ്ങ് ഇടിഞ്ഞു പുഴയിൽ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിന് ശേഷം ആയാർമുനമ്പ് ഭാഗത്തെ ആദം കുട്ടിക്കയുടെ വീടിന്റെ ഭാഗത്തെ കുറേ ഏക്കർ സ്ഥലം പുഴഎടുത്തിട്ടുണ്ട്. പുഴ കെട്ടി കര സംരക്ഷിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറായതാണ്. വളരെ ശാസ്ത്രീയമായി പുഴയിൽ ഉൾപ്പടെ കല്ല് പാകി കര കെട്ടി സംരക്ഷിക്കലാണ് പോംവഴി. ഈ പദ്ധതി വളരെ വേഗത്തിൽ ആരംഭിക്കുന്നത്തിനുള്ള നടപടിയും ഇടപെടലും ഉത്തരവാദപെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെങ്കിൽ ഈ മേഖലയിൽ പല കര പ്രദേശവും പുഴയായി മാറും.