ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു ; അച്ഛന്‍ പിടിയിൽ


കണ്ണൂർ : -  ഒന്നര വയസുകാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ ഷിജു പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അൻവിത മരിച്ചത്.

 ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അധ്യാപികയുമായ സോന (25) യേയും മകൾ ഒന്നരവയസ്സുകാരി അൻവിതയേയും പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയിരുന്നു.

 വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഷിജുവിനെ കാണാതായിരുന്നു. മട്ടന്നൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

Previous Post Next Post