ചേലേരി :- ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് സമിതി, നേതാജി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതിയും പഞ്ചായത്ത് തല 'ഓണ വസന്തം' സമ്മാന ദാനവും നടന്നു.
വാർഡ് മെമ്പർ ഇ കെ അജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ.പി ജയരാജൻ അധ്യക്ഷത വഹിച്ചു.പി ദിലീപ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ കെ വി ശശീന്ദ്രൻ സമ്മാന ദാനം നടത്തി.എം അനന്തൻ മാസ്റ്റർ, മുരളിധരൻ മാസ്റ്റർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
കെ വിനോദ് സ്വാഗതവും പി കെ രഘുനാഥൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.