മയ്യിൽ :- മയ്യിൽ എഎൽപി സ്കൂൾ മെഗാ ഫാമിലി ക്വിസ് വിജയികളെ അനുമോദിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ എം സുരേഷ് ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ് കെ സി കനകവല്ലി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടിപി ബിജു സംസാരിച്ചു. ബി കെ വിജേഷ് സ്വാഗതവും കെ സി നൗഫൽ നന്ദിയും പറഞ്ഞു.
348 പേർ മാറ്റുരച്ച മത്സരത്തിൽ ശ്രീനന്ദ് എസ്,ഫാത്തിമ വിപി,മുഹമ്മദ് അലിഷാൻ. പി,ശ്രീലക്ഷ്മി സുഷാന്ത്,സഹദ് വി.പി,സമന്വയ് കെ.വി എന്നിവർ മുഴുവൻ സ്ക്കോറും നേടി.