പഞ്ചായത്തിൽ യൂത്ത് കോർഡിനേറ്റർ ഇല്ല ; ക്ലബുകളുടെ പ്രവർത്തനം താളം തെറ്റുന്നു


കൊളച്ചേരി :-
യുവജനക്ഷമ ബോർഡിൻ്റെ കീഴിൽ നിയമിതമാവുന്ന  യൂത്ത് കോർഡിനേറ്റർ തസ്തിക  കൊളച്ചേരി പഞ്ചായത്തിൽ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി.

യുവജനക്ഷേമ ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലബുകളുടെ പ്രവർത്തനം സജ്ജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോർഡിനേറ്റർമാരെ നിയമിക്കുന്നത്. ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതും യുവജനക്ഷേമ ബോർഡാണ്.

നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുത്ത് അയക്കുന്നവരെയാണ് യുവജനക്ഷേമ ബോർഡ് ഈ തസ്തികയിൽ നിയമിക്കുക. നിലവിൽ ഈ തസ്തികയിലേക്ക് നാമനിർദ്ദേശം പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നാണ് യുവജനക്ഷേമ ബോർഡിൽ നിന്നും അറിയാൻ കഴിയുന്നത്.

 യുവജന ക്ഷേമ ബോർഡിൻ്റെ നിർദ്ദേശങ്ങളും പ്രവർത്തന രൂപരേഖകളും പഞ്ചായത്തുകളിൽ എത്തിക്കുകയും അവ പ്രാവർത്തികമാക്കുകയുമാണ് ഇത്തരത്തിൽ നിയമിതരാവുന്നവരുടെ ചുമതലകൾ.

കൊളച്ചേരി പഞ്ചായത്തിൽ തന്നെ അമ്പതിലേറെ ക്ലബുകൾ യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ പലരും നിരവധിയായ പ്രവർത്തനങ്ങൾ നടത്തി വരുന്നുമുണ്ട്. ഈ അവസ്ഥയിൽ ഇവയുടെ പ്രവർത്തനം ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ യൂത്ത് കോർഡിനേറ്റർമാരെ നിയമിച്ചാൽ അത് ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകും.നിലവിൽ ക്ലബുകൾക്ക് ലഭിക്കേണ്ട നിരവധി അവസരങ്ങളും ആനുകൂല്യങ്ങളും ഇത് മൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

യൂത്ത് കോർഡിനേറ്ററെ ഉടൻ തന്നെ നിയമിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ക്ലബുകളുടെ ആവശ്യം.

Previous Post Next Post