കണ്ണാടിപ്പറമ്പ് സർഗ്ഗ കല കായിക കേന്ദ്രം കായിക ദിനം ആചരിച്ചു


കണ്ണാടിപ്പറമ്പ്  :-
സംസ്‌ഥാന കായിക ദിനത്തോട് അനുബന്ധിച്ച് സർഗ്ഗ കല കായിക കേന്ദ്രം കണ്ണാടിപറമ്പിന്റെ നേത്രത്വത്തിൽ കായിക രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവരെ ശില്പവും പ്രശസ്തി പത്രവും നൽകി അനുമോദിച്ചു.

പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ  കെ വി ജംഷീർ അധ്യക്ഷത വഹിച്ചു .ക്ലബ്ബ് സെക്രട്ടറി വിഷ്ണുപ്രസാദ്. കെ സ്വാഗതം പറഞ്ഞു. 

പരിപാടിയിൽ കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗം ട്രിപ്പിൾ ജംമ്പിൽ സ്വർണം നേടിയ വി രാഹുൽ , കണ്ണൂർ സ്പോർട്സ് ഡിവിഷൻ വനിത ഫുട്ബോൾ അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ച ലയ രാജേഷ് സി  എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ കെ രമേശൻ ,യൂത്ത് കോഡിനേറ്റർ കെ വി ജംഷീർ ചേർന്നു അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ആകാശ് പി വി നന്ദി പ്രകാശിപ്പിച്ചു .

Previous Post Next Post