ചേലേരി :- കടയിൽനിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് വ്യാപാരി അറസ്റ്റിൽ. ചേലേരിയിലെ കെ.പി.പ്രകാശനെ(57)യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് മയ്യിൽ എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കടയിലെ അരിച്ചാക്കിൽ പൂഴ്ത്തിവെച്ച നിലയിലാണ് ഇവ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ടുതവണ സമാനമായ സംഭവത്തിൽ ഇയാൾക്കെതിരേ നടപടിയുണ്ടായിരുന്നു.