കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരായ രണ്ട്‌ യുവാക്കൾക്ക് ദാരുണാന്ത്യം


കണ്ണൂർ: - 
നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ (23), ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.

ശനിയാഴ്ച രാത്രി 11.30-ഓടെ താവക്കര റോഡിലാണ്‌ അപകടം. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ എ.കെ.ജി. ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗൗതം കൃഷ്ണ ആസ്പത്രിയിലെത്തുംമുമ്പുതന്നെ മരിച്ചു. ജിസ്‌ജോയിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post