CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു


കൊളച്ചേരി :-
ഒക്ടോബർ 31 ന് നടക്കുന്ന സി പി ഐ (എം) കൊളച്ചേരി ലോക്കൽ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം CPIM ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എം.ദാമോദരൻ, ബിജു കണ്ടക്കൈ പ്രസംഗിച്ചു.സി.സത്യൻ സ്വാഗതം പറഞ്ഞു.

ഒക്ടോബർ 31 ന് ഒ വി രാജൻ നഗർ മുല്ലക്കൊടി ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചെയർമാനായി എം.ദാമോദരനും കൺവീനറായി  സി.സത്യനെയും തിരഞ്ഞെടുത്തു.

Previous Post Next Post