കൊളച്ചേരി :- കമ്പിൽ മാപ്പിള സ്ക്കൂളിലെ 1992 ബാച്ച് SSLC കൂട്ടായ്മയായ KMHS, 92 മധുരിക്കും ഓർമ്മകൾ വെബ് സൈറ്റ് ലോഞ്ചിംഗ് നടത്തി. www.kmhs92mo.com പാടികുന്നിലെ ക്യൂ റ്റൂ റെസ്റ്റോറൻ്റിൽ വച്ച് നടന്ന ചടങ്ങ് KMHS ലെ മുൻ പ്രധാന അധ്യാപക ആയിരുന്ന ശ്രീമതി കെ.സി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളും അംഗങ്ങളുടെ സർഗ്ഗാത്മ സൃഷ്ടികളും ,ചിത്രങ്ങളുമൊക്കെ ഉൾക്കൊള്ളിച്ചുള്ള വെബ് സൈറ്റ് ഡിസൈൻ ചെയ്തത് ഷീശൻ.പി (TC Gate) ആണ്.
പരിപാടിക്ക് സുമേഷ് അരിങ്ങേത്ത്, വാസിൽ ചാലാട്, മനീഷ് സാരംഗി ,അനിൽ കമ്പിൽ, കെ.കെ. പ്രദീപൻ,സന്തോഷ് കമ്പിൽ, സുമിത്രൻ കൊളച്ചേരി, കെ.കെ പ്രകാശൻ ലത്തീഫ് കടൂർമുക്ക് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പ്രകൃതിയേ തേടി എന്ന യാത്രയിൽ പാടി തീർത്ഥവും സന്ദർശിച്ചു.