പുതിയ തെരു:- അഖില കേരള മാരാർ ക്ഷേമ സഭ സംസ്ഥാന - ജില്ലാ പുരസ്കാര വിതരണവും അനുമോദനവും "വാദിത്രം 2020 " ചിറക്കൽ ഓർക്കിഡ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് ശ്രീ പി.വി.രാജശേഖര മാരാരുടെ അദ്ധ്യക്ഷതയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് സാമ്പത്തിക ഉപദേഷ്ടാവ് ടി.വി.കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.അഖില കേരളം മാരാർ ക്ഷേമ സഭ സംസ്ഥാന ജനറൽ സിക്രട്ടറി ആർ വേലായുധ മാരാർ പുരസ്കാര ദാനം നിർവ്വഹിച്ചു.
കെ.പത്മനാഭ മാരാർ (കോഴിക്കോട്) ചെറുതാഴം ഗോപാല കൃഷ്ണ മാരാർ(കണ്ണൂർ) പി വി ചന്ദ്രശേഖര മാരാർ (കാസർഗോഡ്) പി എസ് വിമല ദേവി ,അഭിനവ് (കണ്ണൂർ) അനാമിക (കാസർഗോഡ്) എന്നിവരെ ആദരിച്ചു.ശ്രീ കുട്ടികൃഷ്ണ മാരാർ സ്വാഗതവും പി.വി വേണുഗോപാല മാരാർ നന്ദി പറഞ്ഞു.