AlYF സംസ്ഥാന സമ്മേളനം ; രചനാമത്സരങ്ങൾ സംഘടിപ്പിച്ചു


കൊളച്ചേരി :- AlYF 
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു AIYF മയ്യിൽ മണ്ഡലം കമ്മിറ്റി കഥ, കവിത, രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ കവി മാധവൻ പുറച്ചേരി ഉത്ഘാടനം ചെയ്തു .സിനിമ താരം മാളവിക നാരായണൻ മുഖ്യ അഥിതി ആയി .

യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ പി അജയകുമാർ സംസാരിച്ചു.

മഹാകവി കുട്ടമത്ത് അവാർഡ് വാങ്ങിയ മാധവൻ പുറച്ചേരിക്കും   പുതുമുഖ നടിക്കുള്ള ദക്ഷിണേന്ത്യൻ അവാർഡ് വാങ്ങിയ മാളവിക നാരായണനും ചടങ്ങിൽ അനുമോദനം നൽകി   മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ അധ്യക്ഷനായി.   രാജാമണി സ്വാഗതവും  സുരേഷ് കെസി നന്ദിയും പറഞ്ഞു.



Previous Post Next Post