കരുതലോടെ സ്കൂളിലേക്ക് , സ്കൂളുകൾ ഇന്നു തുറക്കും


കണ്ണൂർ :-
കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷമായി അടഞ്ഞു കിടന്ന സ്കൂളുകൾ ഇന്നു തുറക്കും.സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30ന് നടക്കും. പോരായ്മകളില്ലാതെ സ്കൂൾ തുറക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

താളം നിലച്ചു പോയ ഡസ്കിനും ബെഞ്ചിനും ഇന്ന് ജീവൻ വക്കും. ജൂൺ 1ന് സമാനമായ അന്തരീക്ഷമായതിനാൽ കുട്ടികൾ കുട ചൂടിയെത്തും.

പ്രൈമറിക്കാർക്ക് ഇത് ആദ്യത്തെ സ്കൂൾ അനുഭവം. മനോഹരമായ ചുവരുകളും ഇതുവരെ ഓൺലൈനിൽ മാത്രം പരിചിതമായ അധ്യാപകരെയും നേരിൽ കാണാം. പ്രൈമറി, 10, പ്ലസ്ട വിദ്യാർത്ഥികൾക്കാണ് ഇന്നു മുതൽ അധ്യയനം തുടങ്ങുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂൾ പ്രവേശനം.

നവംബർ 15 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ്. ഓൺലൈൻ ക്ളാസുകളും സമാനമായി നടക്കും. രക്ഷാകർത്താക്കളുടെ ആശങ്ക ഒഴിവാക്കാൻ ഹാജർ നിർബന്ധമാക്കിയിട്ടില്ല. 8,9 ക്ലാസുകൾ 15ന് തുടങ്ങും. ഇന്ന് 35 ലക്ഷത്തോളം വിദ്യാർഥികൾ സ്കൂളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. പത്താംക്ലാസ് പരീക്ഷയടക്കം നടത്തി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വകുപ്പ്. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിലേക്ക് വരാൻ അനുമതി.

Previous Post Next Post