കണ്ണാടിപ്പറമ്പ് :- ജില്ലാ ശുചിത്വ മിഷൻ കണ്ണൂരിന്റെയും സർഗ കലാ കായിക കേന്ദ്രം കണ്ണാടിപ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ശുചിത്വ ബോധവത്ക്കരണ സൈക്കിൾ റാലി നടത്തി.
പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി അദ്ധക്ഷത വഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി വിനോദ്, പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.