പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല ശിശുദിനം ആഘോഷിച്ചു

 

പെരുമാച്ചേരി:-ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം പെരുമാച്ചേരി യുടെ ആഭിമുഖ്യത്തിൽ ശിശുദിനം  ആഘോഷിച്ചു .

വായനശാല രക്ഷാധികാരി  വി കെ നാരായണൻ പതാക ഉയർത്തി, തുടർന്ന് ജവഹർലാൽ നെഹ്‌റു വിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ശ്രീധരൻ മാസ്റ്റർ,നാരായണൻ മാസ്റ്റർ,എ കെ കുഞ്ഞിരാമൻ എന്നിവർ ശിശു ദിനത്തിന്റെ പ്രാധാന്യത്തെ  കുറിച്ച് പ്രഭാഷണം നടത്തി. 

വായനശാല സെക്രട്ടറി പ്രദീപ് കുമാർ ഒ സി, രഞ്ജിത്ത്, ശിവരാമൻ, രവീന്ദ്രൻ, ശ്രീജേഷ്, അരവിന്ദാക്ഷൻ, അശോകൻ, മനോജ്, ബിജിത്ത്, റൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post