കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂരിൽ പരേതയായ ശ്രീമതി കെ.കെ.യശോദ (പാലക്കൽ ) യുടെ മക്കൾക്ക് വേണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ പാവന്നൂർ ഗ്രാമസേവാസമിതി പണികഴിപ്പിച്ച ഭവനത്തിൻ്റെ ഗൃഹപ്രവേശവും താക്കോൽ ദാനവും 2021 നവമ്പർ 2 1 ന് ( 1 197 വൃശ്ചികം 6 ന് ഞായറാഴ്ച രാവിലെ 9.15 നും10 നും മധ്യേയുള്ള ശുഭമുഹുർത്തത്തിൽ നടക്കും .
ദീപപ്രോജ്വലനം മാനനീയ പ്രാന്ത സംഘചാലക് അഡ്വ: കെ കെ ബാലറാം താക്കോൽദാനം പ്രാന്ത സേവാ പ്രമുഖ് എം സി വത്സൻ നാമധേയ അനാഛാദനം കണ്ണൂർ സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി എന്നിവർ നിർവ്വഹിക്കുന്നു.