യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റി പദയാത്ര നാളെ


കൊളച്ചേരി :-
യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 20 ശനിയാഴ്ച കൊളച്ചേരി മുക്കിൽ നിന്നും ചേലേരി മുക്കിലേക്ക്  പദയാത്ര സംഘടിപ്പിക്കുന്നു.  വൈകു. 3 മണിക്ക് 

പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കൊളച്ചേരി ,ചേലേരി മണ്ഡലം പ്രസിഡൻ്റുമാർ ചേർന്ന് നടത്തും.

ചേലേരി മുക്കിൽ നടക്കുന്ന സമാപന സമ്മേളനം KSU സംസ്ഥാന വൈസ് പ്രസിഡൻ്റ് വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെഎം ശിവദാസൻ  മുഖ്യപ്രഭാഷണം നടത്തും.

  യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും.


Previous Post Next Post