കണ്ണൂർ :- പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നവം.25നകം നീക്കണമെന്ന് കണ്ണൂർ ജില്ലാ കലക്ടർ ഉത്തരവിട്ടു
കേരള ഹൈക്കോടതി നവംബര്‍ 15 ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും മറ്റ് നിര്‍മിതികളും നവംബര്‍ 25നകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അല്ലെങ്കില്‍ അതത് തഹസില്‍ദാര്‍ /മറ്റ് അധികാരികള്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം ചെയ്യുകയും അതിന്റെ ചെലവ്/പിഴ ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുകയും ചെയ്യും.