നാറാത്ത് :- നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പെട്രോൾ വില വർദ്ധനവിനെതിരെ യുപിഎ-യുഡിഎഫ് കാലത്തെയും
എൻ ഡിഎ- എൽഡിഎഫ് കാലത്തെയും താരതമ്യപ്പെടുത്തിയുള്ള നോട്ടീസുമായി വിളംബരം സമരം വാരോറോഡ് പെട്രോൾ പമ്പിൽ മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. നൗഫീർ കമ്പിൽ അധ്യക്ഷത വഹിച്ചു. അശ്രഫ് നാറാത്ത് സ്വാഗതവും മുസമ്മിൽ നിടുവാട്ട് നന്ദിയും പറഞ്ഞു. നിയാസ് പാറപ്പുറം, ഇർഫാദ് പുല്ലൂപ്പി, സുഫീൽ ആറാം പീടിക, സിറാജ് മാലോട്ട്, ജുനൈദ് മാതോടം, ഉബൈദ് പുല്ലൂപ്പി,സഫ്‌വാൻ നിടുവാട്ട്, അജ്നാസ് പാറപ്പുറം, ഫൈസൽ ഒപി, തൻവീർ, മുനവ്വൽ, ജലീൽ, സിനാൻ,ബദ്റുദീൻ, നിസാം പികെ നേതൃത്വം നൽകി.