മയ്യിൽ :- സി പി ഐ എം മയ്യിൽ ഏരിയാ സെക്രട്ടറിയായി എൻ അനിൽ കുമാറിനെ തിരഞ്ഞെടുത്തു.ചട്ടുകപ്പാറയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന മയ്യിൽ ഏരിയാ സമ്മേളനത്തിലാണ് എൻ അനിൽ കുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏരിയാ സെക്രട്ടറിയായിരുന്ന ബിജു കണ്ടക്കൈ എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയായി ചുമതലയേറ്റശേഷം എൻ അനിൽ കുമാർ ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റ് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നത്തെ സമ്മേളനത്തിൽ വച്ച് ഏരിയാ സെക്രട്ടറിയായി എൻ അനിൽകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.
വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തോടെ ഏരിയാ സമ്മേളനം സമാപിക്കും. പൊതു സമ്മേളനം സി പി എം സംസ്ഥാന കമ്മിറ്റി അംഗം സ. ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും.
ഡിസംബർ 10, 11, 12 തീയ്യതികളിൽ എരിപുരത്താണ് ജില്ലാ സമ്മേളനം നടക്കുക.