പള്ളിപ്പറമ്പ്:-തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൻ്റെ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഓൺലൈനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇന്ന് രാത്രി 8:30ന് സി കെ അബ്ദുൽ സത്താർ ഹാജിയുടെ അധ്യക്ഷതയിൽ എം കെ .കുഞ്ഞഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രഗൽഭ വാഗ്മിയും പ്രശസ്ത യുവ പണ്ഡിതനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ കലാവിരുന്ന്, വിദ്യാഭ്യാസ- സാംസ്കാരിക സമ്മേളനം, ആരോഗ്യ- കാർഷിക സെമിനാർ, ഇശൽ വിരുന്ന് തുടങ്ങിയ വിവിധ പരിപാടികളിൽ സാംസ്കാരിക-വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.ആഘോഷ പരിപാടികൾ നവമ്പർ 5നു സമാപിക്കും.