എട്ടേയറിൽ അപകട ഭീഷണിയായി ഉണങ്ങിയ മരം

 

മയ്യിൽ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ  എട്ടേയാർ  റോഡ് സൈഡിലുള്ള പടുവൃക്ഷം  നിലം പതിക്കാറായ അവസ്ഥയിലായിട്ട് നാളേറെയായി . ഏത് നിമിഷവും നിലം പതിക്കാമെന്ന അവസ്ഥ.നേരത്തേ ഇവിടെ തണലൊരുക്കി ആശ്വാസം പകർന്ന മരം കേട് വന്നതിനെ തുടർന്നാണ് ഉണങ്ങിയത്. മാസങ്ങളായി അപകടാവസ്ഥയിൽ തുടരുകയാണ് മരം.

 വാഹനങ്ങൾക്കും യാത്രക്കാർക്കും ഭിഷണിയായി നില നിൽക്കുന്ന  ഈ ഉണങ്ങിയ മരം ഉടനെ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവിശ്യപ്പെടുന്നത്.വാർഡ് മെമ്പർ യൂസഫ് പാലക്കൽ  ഈ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട്  PWD അസി. എക്സി. എഞ്ചിനീയർക്ക്  പരാതി നൽകിയിട്ടുണ്ട്.


 

Previous Post Next Post