കണ്ണാടിപ്പറമ്പ് മഹാരുദ്രയജ്ഞം വ്യാഴാഴ്ച വസോർ ധാരയോടെ സമാപിക്കും


കണ്ണാടിപ്പറമ്പ്:- 
ശ്രീധർമ്മശാസ്താ - ശിവക്ഷേത്രസന്നിധിയിൽ നടക്കുന്ന ഒൻപതാമത് മഹാരുദ്രയജ്ഞം പ്രധാന ചടങ്ങായ വസോർ ധാരയോടെ സമാപിക്കും ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടും യജ്ഞാചാര്യൻ ഗുരുവായൂർ കിഴിയേടം രാമൻ നമ്പൂതിരിയുടേയും  മുഖ്യകാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുന്നത് .

 പത്താം ദിനമായ ബുധനാഴ്ച വിശേഷാൽ മൃത്യുജ്ഞയഹോമം നടന്നു.ഇതോടൊപ്പം അഷ്ടദ്രവ്യ ഗണപതി ഹോമം, രുദ്രജപം, രുദ്രാഭിഷേകം, ശ്രീധർമ്മശാസ്താവിന് നവക പൂജ, നവകാഭിഷേകം, വിശേഷാൽ പൂജകൾ, വടക്കേ കാവിൽ കലശം, വൈകു: ദീപാരാധന, നിറമാല, ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്. 

2012 ൽ നടന്ന അതിരുദ്ര മഹായജ്ഞത്തിൻ്റെ തുടർച്ചയായി 11 വർഷം മഹാരുദ്രയജ്ഞം നടത്തേണ്ടതിൻ്റെ ഭാഗമായുള്ള ഒൻപതാമത് മഹാരുദ്രയജ്ഞമാണ് ഈ വർഷം നടക്കുന്നത് 'വടക്കേ മലബാറിൽ അതിരുദ്രത്തിന് ശേഷം തുടർച്ചയായി മഹാരുദ്രം നടക്കുന്ന എക ക്ഷേത്രമാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ - ശിവക്ഷേത്രം.

Previous Post Next Post