മയ്യിൽ :- സി പി ഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ചട്ടുകപ്പാറ കെസി ഗോവിന്ദൻ നഗറിൽ തുടക്കമായി.
രാവിലെ മുതിർന്ന ഏരിയാ കമ്മിറ്റി അംഗമായ പി വി ഗംഗാധരൻ പതാക ഉയർത്തി.ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ കെ ചന്ദ്രൻ, കെ നാണു,എം ദാമോദരൻ , ബാലകൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നാദം മുരളി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനം സമ്മേളന നഗരിയിൽ ആലപിച്ചു. സ.എ ബാലകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
തുടർന്ന് CPIM സംസ്ഥാന കമ്മിറ്റി അംഗം Dr.വി ശിവദാസൻ MP പ്രതിനിധി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ജെയിംസ് മാത്യു, കെ പി സഹദേവൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ ഗോവിന്ദൻ മാസ്റ്റർ, കെ വി ഗോപിനാഥ്, എം ചന്ദ്രൻ, കെ ഹരീന്ദ്രൻ , മുൻ മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ.എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.സ.കെ.ചന്ദ്രൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
മയ്യിൽ ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ള 145 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഡിസംബർ 10, 11, 12 തീയ്യതികളിൽ എരിപുരത്താണ് ജില്ലാ സമ്മേളനം നടക്കുക.