മലപ്പട്ടം:-കേരളത്തിൽ അഞ്ചു വർഷം കൊണ്ട്, അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന കേരള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ ഈ മാസം 17. 18 തീയ്യതികളിലായി ചൂളിയാട് നവോദയ വായനശാലയിലും മലപ്പട്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും വെച്ച് വാർഡ് തല ജനകീയ സമിതികൾക്കുള്ള പരിശീലനം പൂർത്തിയായി.
പഞ്ചായത്ത് തല ഉദ്ഘാടനം ചൂളിയാട് നവോദയ വായനശാലയിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ഇ.ചന്ദ്രൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.പി.രമണി നിർവ്വഹിച്ചു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയിലെ വിവിധ വിഷയ മേഖലകളിലായി മലപ്പട്ടം പ്രഭാകരൻ, വി.പി. വത്സരാജൻ മാസ്റ്റർ, ഒ.ശ്രീജിത്ത് (വി.ഇ.ഒ) ഇ.ചന്ദ്രൻമാസ്റ്റർ, എം.വി. അജ് നാസ്, രമ്യ.പി.(ഐസിഡിഎസ് സൂപ്പർവൈസർ)എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
13 വാർഡുകളിൽ നിന്നായി 110 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു. കില റിസോഴ്സ് പേഴ്സസൺ എം.വി. ഇബ്രാഹിംകുട്ടി പരിപാടിക്ക് നേതൃത്വം നൽകി. വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാനന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സജിവേന്ദ്രൻ.വി.എ സ്വാഗതവും, അസി.സെക്രട്ടറി എം. അരവിന്ദൻ നന്ദിയും പറഞ്ഞു.