പാറപ്പുറം ശാഖ യൂത്ത് ലീഗ് കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു

 

കണ്ണാടിപ്പറമ്പ്:-പാറപ്പുറം ശാഖ യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുതിയ യുഗം പുതിയ ചിന്ത ക്യാമ്പയിന്റെ ഭാഗമായി സാക്ഷ്യം ക്യാമ്പ്‌ സംഘടിപ്പിച്ചു.യൂത്ത്‌ ലീഗ്‌ ജില്ല സെക്രട്ടറി കെ കെ ഷിനാജ്‌ ഉദ്ഘാടനം ചെയ്തു. കെ വി ശുഹൈബ്‌ അധ്യക്ഷത വഹിച്ചു.വിവിധ സെഷനുകളിൽ റാഫി പേരാമ്പ്ര, യൂത്ത്‌ ലീഗ്‌ മണ്ഡലം ജന: സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്‌,ക്ലാസ്സെടുത്തു. 

പി വി അബ്ദുല്ല മാസ്റ്റർ, സി കുഞ്ഞഹമ്മദ്‌ ഹാജി, ശമ്മാസ്‌ മാലോട്ട്‌, നിയാസ്‌ കെവി, ഇബ്രാഹിം ഹാജി, ആലികുഞ്ഞി,നൗഫീർ സി പി അബ്ദുല്ല,  പ്രസംഗിച്ചു.  ഷക്കീൽ കെസി സ്വാഗതവും കെ വി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.ആദിൽ , ഷാഹിദ്‌, അജ്നാസ്‌, റിജാസ്‌ , തൻവീർ, മുനവ്വൽ, നഫ്സീർ നേതൃത്വം നൽകി

Previous Post Next Post