കൊളച്ചേരി :- വെൽഫെയർ & ആർട്സ് സൊസൈറ്റി ഓഫ് മുല്ലക്കൊടി കോ-ഓപ് റൂറൽ ബേങ്ക് എംപ്ളോയിസിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് ശ്രീ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.പി.പവിത്രൻ അധ്യക്ഷത വഹിച്ചു.ടി.വി.വത്സൻ, ആർ.വി.രാമകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സി. ഹരിദാസൻ സ്വാഗതവും കെ.വി.രാജേഷ് നന്ദിയും പറഞ്ഞു.