കണ്ണാടിപ്പറമ്പ് :- ഇന്ന് നവം.25 ; കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ എന്നിവർ രക്തസാക്ഷികളായ കൂത്തുപറമ്പ് വെടിവെപ്പിന് 27 വയസ്സ് ...
ഈ വർഷത്തെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി ഇന്ന് വൈകുന്നേരം കണ്ണാടിപ്പറമ്പിൽ യുവജന പ്രകടനവും, പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
പ്രകടനം വൈകു.4 മണിക്ക് ഈശാന മംഗലം കേന്ദ്രീകരിച്ച് ആരംഭം കുറിക്കും. തുടർന്ന് കണ്ണാടിപ്പറമ്പിൽ നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം മേയർ എസ് ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. DYFl സംസ്ഥാന കമ്മിറ്റി അംഗം പി പി ഷാജിർ, എൻ അനിൽ കുമാർ എന്നിവർ സംസാരിക്കും.
തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറും.