നാറാത്ത് :- യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കണ്ണാടിപ്പറമ്പ് വാരം റോഡിൽ നിന്ന് നാറാത്ത് ടൗണിലേക്ക് പദയാത്ര സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം നാറാത്ത് ടൗണിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് വി.പി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കോയിലെരിയൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്,സി.കെ ജയചന്ദ്രൻ മാസ്റ്റർ, എൻ. ഇ ഭാസ്കര മാരാർ, ആഷിത്ത് അശോകൻ, അസീബ് കണ്ണാടിപറമ്പ, പ്രശാന്ത് മാസ്റ്റർ. കെ പി നിഷ,മുഹമ്മദ് ആമീൻ തുടങ്ങിയവർ സംസാരിച്ചു.