കമ്പിൽ :- സ്വർണമാല തിരിച്ചേൽപ്പിച്ച് കമ്പിൽ സ്വദേശി മുഹമ്മദ് മാതൃകയായി. ടി സി ഗേറ്റ് സ്വദേശി സീമയുടെ സ്വർണ്ണമാല കമ്പിൽ ടൗണിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ആയത് ലഭിച്ച മുഹമ്മദ് കമ്പിൽ ഉടമയ്ക്ക് തിരിച്ചേൽപ്പിക്കുകയായിരുന്നു.
സത്യസന്ധത പുലർത്തിയ മുഹമ്മദ് കമ്പിലിനെ എസ്ഡിപിഐ കമ്പിൽ ബ്രാഞ്ച് പ്രവർത്തകർ ആദരിച്ചു.