പ്രകൃതി ഭംഗി ആവോളം നുകർന്ന് യൂത്ത് ലീഗിന്റെ പ്രവർത്തക ക്യാമ്പ്

 


കമ്പിൽ :-നാറാത്ത് പഞ്ചായത്ത്, കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യാണ് പുതിയ യുഗം, പുതിയ ചിന്ത എന്ന കണ്ണൂർ ജില്ലാ ക്യാമ്പയിൻ ഭാഗമായി ചിറക് പ്രവർത്തക ക്യാമ്പ് ഹൗസ് ബോട്ടിൽ സംഘടിപ്പിക്കുന്നത്.2021 ഡിസംബർ 3 ന് ആണ് വളപട്ടണം പുഴയിൽ ജലറാണി ബോട്ടിൽ പ്രോഗ്രാം നടക്കുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ ഉദ്ഘാടനം നിർവഹിക്കും. എം എസ് എഫ്സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇക്ബാൽപ്രമേയ പ്രഭാഷണം നടത്തും,അബൂട്ടി മാഷ് ശിവപുരം ക്ലാസ്സ്‌ അവതരണവും, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെപി2022 വർഷത്തെ പ്രവർത്തന രൂപരേഖ സമർപ്പണവും നടത്തും.

മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് ചർച്ചയും ക്രോഡീകരണവും നടത്തും.അതിന് മുന്നോടിയായി 2021 നവംബർ 25 ന് പെനാൽറ്റി ഷൂട്ട് എം എസ് എഫ്ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ കമ്പിൽ ടൗണിൽ ഉദ്ഘാടനം നിർവഹിക്കും.

2021 നവംബർ 30 നാട്ടുമേള കുമ്മായക്കടവിൽ നടക്കും.മാട്ടൂൽ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് ഫാരിഷ ടീച്ചർ ഉദ്ഘാടനം,നിർവഹിക്കും.എം എസ് എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് മുഖ്യാതിഥിയാവും

Previous Post Next Post