കണ്ണൂർ :- നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി വില റോക്കറ്റ് പോലെ ഉയരുമ്പോൾ ഭീമമായ വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര കേരള സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പ്രതീകാത്മക സമരവും സംഘടിച്ചു.
തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ട് ഇട്ടു കൊണ്ടാണ് യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ട് വന്നത്.