നണിയൂർ നമ്പ്രം :- തളിപ്പറമ്പ് സൗത്ത് സബ്ജില്ല പ്രവേശനോത്സവം നണിയൂർ നമ്പ്രം മാപ്പിള സ്കൂളിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.
എ ഇ ഒ അബ്ദുൾ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഹസൈനാർ, ഡയറ്റ് സീനിയർ ലക്ചർ ഗോപിനാഥൻ കെ.പി, BPC സുനിൽകുമാർ ടി വി ഒ, എം സലാം, സി.എച്ച് മൊയ്തീൻ കുട്ടി (MMC), സി കെ രേഷ്മ (CRCC ) എന്നിവർ സംസാരിച്ചു .അഷ്റഫ് ,അഞ്ജുഷ, ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു. വി സ്മിത (HM) സ്വാഗതവും റിജി ഒ കെ (SRG) നന്ദിയും പറഞ്ഞു