പെട്രോൾ പമ്പിന് പുതിയ പേര് നൽകി യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം


കുറ്റ്യാട്ടൂർ :-  പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും കേന്ദ്ര - കേരള സർക്കാരിന്റെ നികുതിയിനത്തിൽ കൈപ്പറ്റുന്ന ഇന്ധന കൊള്ളയ്ക്കെതിരെയും മയ്യിൽ എട്ടേയാറിലെ  പെട്രോൾ പമ്പിന്റെ പേര് "മോദി - പിണറായി നികുതിയൂറ്റ് കേന്ദ്രം " എന്നു മാറ്റി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസുഫ് പാലക്കൽ, ബൂത്ത്‌ പ്രസിഡന്റ്‌ ജനാർദ്ദനൻ, ഷിജു ആലക്കാടൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി രത്നരാജ് വി വി നന്ദി പറഞ്ഞു.



Previous Post Next Post