ശക്തമായ ഇടിമിന്നൽ ; കമ്പിലിൽ വീടുകൾക്ക് കനത്ത നാശം


കമ്പിൽ :-
ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കമ്പിലിലെ നാലോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.കമ്പിൽ പി രാമചന്ദ്രൻ്റെ വീടിൻ്റെ വയറിംങ് പൂർണ്ണമായി കത്തി നശിച്ചു.ബാലൻ, എം.ടി സജേഷ്, ചന്ദ്രൻ എന്നിവരുടെ വീടുകളുടെ വയറിംങിന്  കേടുപാട് സംഭവിച്ചു. കമ്പിൽ പ്രദേശത്തെ  വീട്ടുകാർക്കും മിന്നൽ സമയത്ത് ഷോക്കേൽക്കുകയും ഉണ്ടായി.

പള്ളിപ്പറമ്പിൽ കണ്ടമ്പത്ത് കദീജയുടെയും വസന്തയുടെ  വീടിൻ്റെ വയറിംങ്ങിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.


Previous Post Next Post