നാറാത്ത് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം മുൻ മേൽശാന്തി ഇ എൻ.വിഷ്ണു നമ്പൂതിരിക്ക് മഹാരുദ്രയജ്ഞ സമിതിയുടെ ആദരം.
ഏറെക്കാലം ക്ഷേത്രത്തിൽ ശാന്തി പ്രവൃത്തി ചെയ്ത വിഷ്ണു നമ്പൂതിരിയെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയും ചേർന്ന് പൊന്നാട അണിയിച്ചു.
കെ.കൃഷണൻ നമ്പൂതിരി ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി, എക്സി: ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷണൻ, ജനാർദനൻ നമ്പ്യാർ ചേലേരി ,പി.സുധീർ, ബാലൻകോമരം എന്നിവർ ആശംസകൾ നേർന്നു.