കമ്പിൽ :- "തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല " എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തളിപറമ്പ് ബ്ലോക്ക് കമ്മിറ്റി കമ്പിൽ ബസാറിൽ "ഐക്യ സദസ് " സംഘടിപ്പിച്ചു.
അമൽ കുറ്റ്യാട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിസാം മയ്യിൽ അധ്യക്ഷത വഹിച്ചു .
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പാണപ്പുഴ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനീഷ് നന്ദി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി രാഹുൽ, ജില്ല സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കൊളച്ചേരി മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റൈജു പി വി , ജനറൽ സെക്രട്ടറിമാരായ രജീഷ് , കലേഷ്, ശ്രീജേഷ്, അഖിൽ പി വി , രാഗേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.